നടൻ മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി


നടനും സംവിധായകനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാൽ വിവാഹിതയായി. തിരുവന്തപുരം വഴുതക്കാട് ഗോപികയിൽ അരവിന്ദാണ് വരൻ. 

വിവാഹച്ചടങ്ങുകൾ ശാന്തിഗിരി ആശ്രമത്തിൽ വച്ചാണ്  നടന്നത്. തുടർന്ന് നടന്ന റിസപ്ഷനിൽ സിനിമാ –സീരിയൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു.

മധുപാൽ – രേഖ ദമ്പതികളുടെ മൂത്തമകളായ മാധവി ടെലിവിഷൻ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയും ആയി പ്രവർത്തിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ