ശ്രുതി ഹാസൻ വീണ്ടും പ്രണയത്തിൽ

 


നടൻ കമൽഹാസന്റെ മകളായ ശ്രുതി ഹാസൻ വീണ്ടും പ്രണയത്തിലാണെന്ന് വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രുതിഹാസന്റെ മുപ്പത്തിയഞ്ചാം ജന്മദിനം അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു   ആഘോഷിച്ചത്. ജന്മദിനത്തോടെ അനുബന്ധിച്ച് പുറത്തു വന്ന ഫോട്ടോകൾ ആണ് ശ്രുതി ഹാസന്റെ പുതിയ പ്രണയം പുറത്തു കൊണ്ടുവന്നത്.

ശന്തനു ഹസാരിക എന്ന ഡൽഹി സ്വദേശിയാണ് ശ്രുതിയുടെ കാമുകൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൂഡിൽ ആർട്ടിസ്റ്റും,  ഇല്ലസ്ട്രേറ്ററുമായ ഇദ്ദേഹം ശ്രുതിയോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തായിരുന്നു പിറന്നാളാശംസകൾ അറിയിച്ചത്. അദ്ദേഹത്തിന്റെ ആശംസ ശ്രുതി തന്റെ  ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തു കൊണ്ട് തൻ്റെ ജന്മദിനം ഇത്രയും മനോഹരമാക്കിയത്തിന് അദ്ദേഹത്തോട് നന്ദി പറഞ്ഞിട്ടുണ്ടായിരുന്നു.

ശ്രുതിയുടെ മുൻകാമുകൻ ലണ്ടൻ സ്വദേശിയും, നടനുമായ മൈക്കിൾ ആയിരുന്നു. വളരെ പുതിയ വളരെ പഴയ