ഇന്ത്യൻ പബ്ജി - ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസായി


ഇന്ത്യൻ പബ്ജി എന്ന അവകാശപ്പെടുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്തു. ഫൗജി ഗെയിമിനു ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. 460 Mb സൈസ് ഉണ്ട് ഗെയിംമിന്. ഗെയിമിൻ്റെ ഇപ്പോഴത്തെ റേറ്റിംഗ് 4.2 ആണ്. എത്ര ഡൗൺലോഡുകൾ ആയി എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 153000നു മുകളിൽ ഉപഭോക്താക്കൾ ഗെയിം റേറ്റ് ചെയ്തിട്ടുണ്ട്.

സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പബ്ജി രാജ്യത്ത് നിരോധിച്ചത് പബ്ജിപ്രേമികളെ നിരാശർ ആക്കിയിരുന്നു. പബ്ജി യുടെ നിരോധനത്തെ തുടർന്നാണ് ബംഗളൂരു കേന്ദ്രമായുള്ള എൻകോർ ഗെയിംസ് കമ്പനി ഫൗജി ഗെയിം പുറത്തിറക്കിയത്. 

ഗെയിമിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ഭാരത് കെ വീർ ട്രസ്റ്റിലേക്ക് നൽകും എന്ന് കമ്പനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഫിയർലെസ് ആൻഡ് യുണൈറ്റഡ് ഗാർഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഫൗജി.

ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വളരെ പുതിയ വളരെ പഴയ