ജെന്നിഫര്‍ ലോപ്പസ് 51-ാം വയസില്‍ പൂര്‍ണ നഗ്നയായി ഗാനത്തിലെത്തി


ജെന്നിഫര്‍ ലോപ്പസ് തന്റെ പുതിയ സംഗീത ആല്‍ബത്തിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് വീണ്ടു എത്തിയിരിയ്ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറക്കിയ 'ഇന്‍ ദ് മോണിങ്' എന്ന ഗാനത്തില്‍ പൂര്‍ണ നഗ്‌നയായാണ് ജെന്നിഫര്‍ ലോപ്പസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതീവ ഗ്ലാമറസായി ഗാനങ്ങളിൽ എത്താറുള്ള ഗായികയുടെ പൂര്‍ണ നഗ്‌നയായായുള്ള  പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്. 

ബന്ധങ്ങളും അതില്‍ നിന്നു കൊണ്ടുള്ള വളര്‍ച്ചയുമാണ് ഗാനത്തിന്റെ ഇതിവൃത്തം. അമ്പത്തിയൊന്നാം വയസ്സിലും പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെട്ടത്തിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മൂന്ന് മിനിട്ടോളം ദൈര്‍ഘ്യമുള്ള പാട്ടിന്റെ വ്യത്യസ്തമായ ആവിഷ്‌കാര രീതിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ചുരുങ്ങിയ സമയത്തിനകം ഇൻറർനെറ്റിൽ വൈറലായ പാട്ട് ഇതിനോടകം പതിനേഴു ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.


വളരെ പുതിയ വളരെ പഴയ