100 അടി നീളമുള്ള വെയ്ലുമായി മലയാളി വധു

 

ഇന്ത്യയിലെ തന്നെ ഏറ്റവും നീളൻ വെയ്‌ലുമായി മലയാളി വധു സിബിയ. പ്രിയങ്ക ചോപ്രയുടെ 75 അടി നീളമുള്ള ട്യൂൾ വെയ്‌ലിനെകാൾ  നീളം കൂടിയ ട്യൂൾ വെയ്ൽ വേണം എന്ന ആലോചനിയിലാണ് 100 അടിയിൽ വെയ്ൽ  തയാറാക്കിയത് . 

കോവിഡ് കാലത്തെ വിവാഹാഘോഷത്തിന്റെ പരിമിതികൾ വിവാഹവസ്ത്രത്തിൽ തീർക്കാം എന്നു തീരുമാനിച്ചു. അങ്ങനെ ഒട്ടേറെ അന്വേഷണങ്ങൾക്ക് ശേഷമാണ് നീളൻ വെയ്‌ൽ തയാറാക്കിയത്. സിൽക്ക് ത്രെഡിൽ ഫ്ലോറൽ ഡിസൈൻസും സെക്വിൻസുകൾ ചേർത്താണ് വെയ്‌ൽ തുന്നിയിരിക്കുന്നത്. കെ എസ് എന്ന ലോഗോയും വെയ്‌ലിൽ തുന്നിചേർത്തിട്ടുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ ട്രെൻഡിയായ ട്രംപറ്റ് ഗൗൺ ആണ് വധുവിനായി തയാറാക്കിയിരുന്നത്. 

ഇന്ത്യയിലെ തന്നെ ഏറ്റവും നീളൻ വെയ്‌ൽ തയാർ ആക്കിയത് മിലൻ ഡിസൈൻസ് കൊച്ചി ആണ്. ആറു മാസമെടുത്താണ് മിലൻ ഡിസൈനർ ടീം വിവാഹവസ്ത്രമൊരുക്കിയത്.വളരെ പുതിയ വളരെ പഴയ