ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിലെ 'നീയേ ഭൂവിൻ നാദം രൂപം'എന്ന ഗാനം തരംഗം ആവുന്നു


ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിലെ 'നീയേ ഭൂവിൻ നാദം രൂപം' എന്ന ഗാനം ഇൻറർനെറ്റിൽ തരംഗം ആവുന്നു.

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ ഗാനവും ഇൻറർനെറ്റിൽ വൈറൽ ആയിരിക്കുന്നു.

നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ തീവ്രത ഒറ്റ ഗാനത്തിലൂടെ കൊണ്ടുവരാൻ സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ധന്യ സുരേഷ് മേനോന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സൂരജ് കുറുപ്പാണ്. രേണുക അരുൺ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാളുവ ഭാഷയിലുള്ള ഗാനം മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നത് എന്ന പ്രതേകതയും ഈ ഗാനത്തിനുണ്ട്.

വളരെ പുതിയ വളരെ പഴയ