പ്രേക്ഷക ശ്രദ്ധനേടി ‘വർത്തമാനം’ ടീസർ

 


പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ചിത്രമായ   വർത്തമാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കിയാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്.   

പാർവതി ചിത്രത്തിൽ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഈ ചിത്രത്തിന് സെൻസർ ബോർഡ് ആദ്യം പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറുമാറ്റത്തോടെ ചിത്രത്തിന് പ്രദർശനാനുമതി നല്‍കിയത്.

ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയിരിക്കുന്ന  ചിത്രത്തിൽ കേരളത്തിൽ നിന്നും ഡൽഹി സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിന് പോകുന്ന പെൺകുട്ടിയുടെ ജീവിതമാണ് പറയുന്നത്.  റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവർ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് വർത്തമാനം നിർമിക്കുന്നത്.

വളരെ പുതിയ വളരെ പഴയ