സീരിയൽ താരം പ്രബിൻ വിവാഹിതനായി

 

ചെമ്പരത്തി സീരിയൽ താരം പ്രബിൻ കഴിഞ്ഞ ദിവസം വിവാഹിതനായി. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽവച്ചായിരുന്നു പ്രബിനും പ്രണയിനി സ്വാതിയും തമ്മിലുളള വിവാഹം നടന്നത്. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വളരെ ചുരുങ്ങിയ സമയങ്ങൾക്കുളളിൽ തന്നെസീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെ  മിനി സ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടം പ്രബിൻ നേടി.

വളരെ പുതിയ വളരെ പഴയ