വ്‌ളോഗർ ഉണ്ണിമായ വിവാഹിതയാകുന്നു


മലയാളികളുടെ മനസ്സ് കൈയടക്കിയ ബ്യൂട്ടി വ്‌ളോഗർ ആണ് ഉണ്ണിമായ. സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന യൂട്യൂബ് ചാനൽ  വ്‌ളോഗിംഗ് അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ തുടങ്ങുന്നത്. ഇന്ന് ഇരുപത്തിയഞ്ചുകാരിയായ ഉണ്ണിമായക്ക് ലക്ഷങ്ങൾ വരുമാനമാണ് യൂട്യൂബിൽ നിന്ന് ലഭിക്കുന്നത്. 

അടുത്തിടെ ഉണ്ണി പെണ്ണുകാണലിനു ഒരുങ്ങിയ ഒരു മേക്കപ്പ് വീഡിയോ ചെയ്തിരുന്നു. അത്  യൂട്യൂബിൽ പങ്കുവച്ചപ്പോൾ മുതൽ കല്യാണമാണോ എന്ന ചോദ്യവുമായി ആരാധകർ ഉണ്ണിയുടെ അടുത്ത് എത്തുന്നത്.

ഇപ്പോഴിതാ, താൻ വിവാഹിതയാകുന്നു എന്ന വിശേഷം യൂട്യൂബ് വഴി പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിമായ.  മാർച്ചിലാണ്‌ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടാവും എന്നും ഉണ്ണി വ്യക്തമാക്കി. 

വിവാഹിതയാകുന്നതിന്റെ ആവേശം ഉണ്ണിയുടെ സംസാരത്തിൽ ഉണ്ടായിരുന്നു എങ്കിലും ആരാണ് വരനെന്നോ, എന്ത് ചെയ്യുന്നുവെന്നോ ഒന്നുമുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. അതെല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ പറയുന്നത്. അന്ന് പങ്കുവെച്ച വീഡിയോ പെണ്ണുകാണലിന്റേതാണെങ്കിലും എല്ലാം തീരുമാനമായിട്ട് എല്ലാവരോടും പങ്കുവയ്ക്കാം എന്ന് കരുതിയെന്നും ഉണ്ണിമായ പറയുന്നു.


വളരെ പുതിയ വളരെ പഴയ