കേരളത്തിൽ നീന്തി തുടിക്കുന്ന ഫോട്ടോയുമായി സണ്ണി ലിയോൺ

 


കേരളത്തിന്റെ പ്രകൃതി സൗന്ദര്യം നുകരാൻ കുടുംബസമ്മേതം തിരുവനന്തപുരത്തു എത്തിയ സണ്ണി ലിയോൺ പൂവാർ ദ്വീപിലെ റിസോർട്ടിലെ പൂളിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോസ് മലയാളികൾക്ക് ഇടയിൽ നിമിഷ നേരം കൊണ്ട് വൈറൽ ആയി. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരോടൊപ്പം  ഒരു മാസത്തെ സന്ദർശനത്തിനാണ് സണ്ണി ലിയോൺ കേരളത്തിൽ എത്തിയിരിക്കുന്നത്. കേരളത്തിന്റെ പച്ചപ്പും കുളിരും നുകർന്നുകൊണ്ട് തിരുവനന്തപുരത്താണ് സണ്ണി ലിയോണിയും കുടുംബവും ഇപ്പോൾ ഉള്ളത്. 

കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോളും ക്രിക്കറ്റും കളിക്കുന്ന വീഡിയോ സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് പൂൾ ചിത്രങ്ങളുമായി സണ്ണി സോഷ്യൽ മീഡിയയിൽ എത്തുന്നത്. പൂളിൽ ഒരു ജലകന്യകയെ പോലെ നീന്തിത്തുടിക്കുന്ന ചിത്രമാണ് സണ്ണി ലിയോൺ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾക്ക് അനേകം  മലയാളികളുടെ കമെന്റുകൾ കാണാം. വളരെ പുതിയ വളരെ പഴയ