കാർത്തിയുടെ സുൽത്താൻ ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ


കാർത്തി മുഖ്യകഥാപാത്രമായി എത്തുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് സുൽത്താൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുൽത്താന്റെ  ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിലും സുൽത്താൻ ടീസർ ഇപ്പോൾ  ഇടംപിടിച്ചിട്ടുണ്ട്. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുൽത്താൻ ഏപ്രിൽ ആദ്യം തിയേറ്ററിൽ എത്തും.

രശ്‌മിക മന്ദാന ആണ് കാർത്തിയുടെ നായികയായി വേഷമിടുന്നത്. ചിത്രത്തിൽ ലാൽ, ഹരീഷ് പേരാടി, നെപ്പോളിയൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വൈകാരികതയും ആക്ഷനും കോർത്തിണക്കി ഒരുക്കുന്ന ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സാണ് ഒരുക്കുന്നത്.

വളരെ പുതിയ വളരെ പഴയ