ഉണ്ണിമായയുടെ വരനെ കണ്ടോ?


വ്ലോഗർ ആയ ഉണ്ണിമായ തന്റെ പെണ്ണുകാണലിന് ഒരുങ്ങിയ വീഡിയോ ഇട്ടിരുന്നെങ്കിലും ആരാണ് വരനെന്നോ, എന്ത് ചെയ്യുന്നുവെന്നോ ഉള്ള വിവരങ്ങൾ ഒന്നും പങ്കുവെച്ചിരുന്നില്ല. അതെല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ അന്ന് പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ വരനെ കുറിച്ചുള്ള വിശേഷം ഉണ്ണി പങ്കുവച്ചിരിക്കുവാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ. ഡോക്ടർ ആയ ലൈസ്ലി ജോസഫ് ആണ് വരൻ.

പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ ഉണ്ണി പങ്കുവച്ചപ്പോൾ മുതൽ ആണ് കല്യാണമാണോ എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു. വിവാഹവാർത്ത ശരിവച്ച ഉണ്ണി, മാർച്ചിൽ ‌ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അടുത്ത് ആദ്യം പരിചയപ്പെടുത്തുമ്പോൾ video (Q & A) ആയിട്ട് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത് പക്ഷേ നമ്മുടെ കമന്റ് ബോക്സ് ഫുൾ ചെക്കനെ കാണണം എന്ന കമൻറ് ആയതുകൊണ്ട് നിങ്ങളെ ഒരുപാട് കാത്തിരിപ്പിക്കുന്നില്ല.

ഇതാണ് എന്റെ ബെറ്റർ ഹാഫ്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം. നിങ്ങൾ എല്ലാവരുടെയും സ്നേഹവും പിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം എന്നും ആയിരുന്നു ഭാവി വരന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ഉണ്ണിമായ  ഇൻസ്റ്റയിൽ കുറിച്ചത്.

വളരെ പുതിയ വളരെ പഴയ