കന്യകാത്വം എങ്ങനെ വീണ്ടെടുക്കാം ?


ഇന്ത്യ പോലൊരു രാജ്യത്ത് കന്യകാത്വം ആണ് ഒരു പെൺകുട്ടിയുടെ വിശുദ്ധി നിർണയിക്കുന്ന ഘടകം എന്ന് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നു. ഇത്തരത്തിൽ ഉള്ള പല അന്ധവിശ്വാസങ്ങൾ കാരണം മിക്ക പെൺകുട്ടികളും കന്യകാത്വം വീണ്ടെടുക്കാൻ പല വഴികളും ഇപ്പൊൾ  സ്വീകരിക്കുന്നുണ്ട്.

ഹൈമെനൊപ്ലാസ്റ്റി എന്ന സർജറിയിലൂടെ കന്യകാത്വം പുനസൃഷ്ടിക്കുക എന്നതാണ് പ്രധാന മാർഗം. പല കാരണങ്ങൾ കൊണ്ട് പെൺകുട്ടിക്കൾക്ക് കന്യകാത്വം നഷ്ടപ്പെടാം. വിവാഹത്തിന് മുൻപുള്ള ഫിസിക്കൽ റിലേഷൻഷിപ്പ്,  സ്വിമ്മിംഗ്, ഓട്ടം പോലുള്ള ഉള്ള കായിക ഇനങ്ങളിൽ ഏർപ്പെടുക എന്നതൊക്കെയാണ് പ്രധാനപ്പെട്ട കാരണങ്ങൾ. ഹൈമെനൊപ്ലാസ്റ്റി 40 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന സർജറി ആണ്. അനസ്തേഷ്യ തന്നതിനു ശേഷമായിരിക്കും ഈ സർജറി ചെയ്യുന്നത്. സർജറി കഴിഞ്ഞ് കുറച്ചു ദിവസത്തേക്ക് വേദനയും, നീര് കെട്ടൽ അനുഭവപ്പെട്ടു എന്ന് വരാം.

പതിനെട്ട് വയസ് പൂർത്തിയായവരും മറ്റ് കലശലായ അസുഖങ്ങൾ ഒന്നും തന്നെ ഇല്ലാത്തവർക്ക് ഈ സർജറി ചെയ്യാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ