നോർക്ക പ്രവാസി ഐഡി കാർഡ് എങ്ങനെ എടുക്കാം?


നോർക്ക പ്രവാസി ഐഡി കാർഡ് എങ്ങനെ എടുക്കാം?

നിങ്ങളുടെ സ്മാർട്ട് ഫോൺ/ലാപ്ടോപ്പ്  ഉപയോഗിച്ച് വെറും 315 രൂപ മാത്രം മുടക്കി പ്രവാസി ഐഡി കാർഡ് ഇപ്പോൾ നിങ്ങൾക്ക് എടുക്കാം. 

നോർക്കയുടെ വെബ്സൈറ്റ് https://norkaroots.org/ml/nrk-id-card കയറി താഴെ ഉള്ള Apply  Now ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ സേവനങ്ങൾ ലഭിയ്ക്കുന്നതായി പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി Submit ബട്ടണിൽ ക്ലിക്ക് ചെയ്ത് ഐഡി ക്രിയേറ്റ് ചെയ്യുക.

തുടർന്ന് വരുന്ന പേജിൽ ഐഡിയും പാസ്സ്‌വേർഡും നൽകി സൈൻ ഇൻ ചെയ്യുക .അപ്പോൾ വരുന്ന പേജിൽ Our Services താഴെ വരുന്ന PRAVASI ID CARD / Pravasi Rakhsa എന്ന ലിങ്കിൽ ക്ലിക്ക് ചെയുക. തുടർന്ന് വരുന്ന പേജിൽ ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് അപേക്ഷ സമർപ്പിയ്ക്കാം. 

അപേക്ഷ ഫോമിൽ സ്ഥിര വിലാസം, ഓഫീസ് വിലാസം, വിദേശത്ത് വിലാസം, കുടുംബ വിവരം, നോമിനി , പാസ്‌പോർട്ട് വിശദാംശങ്ങൾ, വിദേശത്ത് താമസിക്കാനുള്ള കാലാവധി എന്നിവ നൽകി നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക. തുടർന്ന് 315 രൂപ ഓൺലൈനായി പേയ്മെന്റ് നടത്തുക.

പ്രവാസി ഐഡി കാർഡ് എടുക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വളരെ പുതിയ വളരെ പഴയ