ഗൂഗിള്‍ ഫോട്ടോസ്‌ നാളെ കുടി മാത്രം അണ്‍ലിമിറ്റഡ്‌


ഗൂഗിള്‍ ഫോട്ടോസ്‌ നാളെ കുടി മാത്രം അണ്‍ലിമിറ്റഡ്‌

ഇനി 15  ജിബി ഗുഗിള്‍ അക്കണ്ട്‌ സ്റ്റോറേജ്‌ പരിധിയില്‍

ഗുഗിള്‍ ഫോട്ടോസില്‍ അണ്‍ലിമിറ്റഡായി ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സൌകര്യം നാളെ (2021 മെയ് 31) വരെ മാത്രം. ഗുഗിള്‍ ഫോട്ടോസിൽ ജൂണ്‍ 1 മുതല്‍ അപ്ലോഡ്‌ ചെയ്യുന്ന ചിത്രങ്ങള്‍ ഗൂഗിൾ ഡ്രൈവ് അനുവദിച്ചിരിക്കുന്ന 15 ജീബി സ്റ്റോറേജ്‌ പരിധിയില്‍ വരും. നിലവില്‍ ഗുഗിള്‍ ഫോട്ടോസിലുള്ള ചിത്രങ്ങള്‍ നഷ്ടപ്പെടില്ല. 

ഗുഗിള്‍ ഡ്രൈവ്, ജി മെയില്‍, ഗൂഗിൾ ഫോട്ടോസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കു എല്ലാം കൂടിയാണ്‌ 15 ജിബി ഗൂഗിള്‍ അക്കണ്ട്‌ സ്റ്റോറേജ്‌ നൽകുന്നത്. അധിക സ്റ്റോറേജ്‌ ആവശ്യമെങ്കില്‍ പ്രതിമാസം 130 രൂപയ്ക്ക്‌ 100 ജിബി, 210 രൂപയ്ക്ക്‌ 200 ജിബി എന്നിങ്ങനെ സ്‌റ്റോറേജ്‌ ഓപ്ഷന്‍ എടുക്കാം. നിലവിൽ ഗുഗിള്‍ പിക്സല്‍ ഫോൺ ഉപയോക്താക്കള്‍ക്ക്‌ പുതിയ നിയന്ത്രണം ബാധകമല്ല.

 Google Photos Free Unlimited Storage Is Ending In On June 1, 2021.


വളരെ പുതിയ വളരെ പഴയ