വാട്​സ്​ആപ്പിലൂടെ ഇനി​ കോവിഡ് വാക്​സിന്‍ സ്ലോട്ടുകള്‍ ബുക്ക്​ ചെയ്യാം


കോവിഡ്​ വാക്​സിനേഷൻ പ്രക്രിയ എളുപ്പമാക്കാൻ വാക്​സിൻ സ്ലോട്ടുകൾ വാട്​സ്​ആപ്പ് വഴി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരു​ക്കിയിരിക്കുയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്രസർക്കാറിന്‍റെ കോറോണ ഹെൽപ്​ ഡസ്​ക്കിന്‍റെ ഫോൺ നമ്പർ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​. 

കോവിന് വെബ്‌സൈറ്റിൽ നമ്പർ കൊടുത്ത്‌ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലെ വാട്​സ്​ആപ്പിലൂടെ കോവിഡ് വാക്​സിന്‍ സ്ലോട്ടുകള്‍ ബുക്ക്​ ചെയ്യാൻ സാധിക്കുകയുള്ളു.

വാട്​സ്​ആപ്പിലൂടെ ​വാക്​സിൻ ​സ്ലോട്ട്​ ബുക്ക്​ ചെയേണ്ടത് എങ്ങനെ എന്ന് നോക്കാം:

  1. +919013151515 എന്ന നമ്പർ കേൺടാക്​ടിൽ​ സേവ്​ ചെയ്യുക / ഇവിടെ ക്ലിക്ക് ചെയ്യുക
  2.  'Book Slot' എന്ന്​ ഈ നമ്പരിലേക്ക്​ വാട്​സ്​ആപ്പിൽ സന്ദേശം അയക്കുക
  3. തുടർന്ന് SMS ആയി ലഭിക്കുന്ന ആറ്​ അക്ക ഒ.ടി.പി വാട്​സ്​ആപ്പിൽ അടിക്കുക
  4. വേണ്ട തീയതി, സ്​ഥലം, പിൻകോഡ്​, വാക്​സിൻ എന്നിവ തെരഞ്ഞെടുക്കുക
  5. വാക്​സിൻ സ്ലോട്ട്​ ബുക്ക്​ ആയാൽ കൺഫർമേഷൻ സന്ദേശം ലഭിക്കും

നേരത്തെ വാക്​സിൻ സർട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യവും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു.

Covid vaccine appointment via WhatsApp


വളരെ പുതിയ വളരെ പഴയ