പിഎം കിസാന്‍ സമ്മാൻ നിധി e-KYC എങ്ങനെ ചെയ്യാം?


പി എം - കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ലഭിക്കുന്നതിനുള്ള  e-KYC എങ്ങനെ ചെയ്യാം?

പി എം - കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ലഭിക്കുന്നതിന് കർഷകർ ഇനിയും ആധാർ വെരിഫിക്കേഷൻ പൂർത്തിയാകേണ്ടതായുണ്ട്. മറ്റു പെൻഷനുകൾ വാങ്ങുന്നതിനുള്ള മസ്റ്ററിങ് പോലെയുള്ള സംവിധാനമാണ് കിസാൻ സമ്മാൻ നിധിക്കും ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി എല്ലാ വർഷങ്ങളിലും നിശ്ചിത സമയത്ത്  ഇലക്ട്രോണിക് KYC ചെയ്തിരിക്കണം. പി എം - കിസാൻ സമ്മാൻ നിധിയുടെ 2000 ലഭിക്കാൻ E-KYC  എങ്ങനെ ചെയ്യാം എന്ന് വിശദമായി താഴെ കൊടുക്കുന്നു.

ആധാർ  E-KYC റെജിസ്ട്രേഷൻ ചെയ്യുന്നതിനായി പി എം - കിസാൻ സമ്മാൻ നിധിയിൽ റെജിസ്റ്റർ ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പറും ആധാർ കാർഡും വേണം. ആധാർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാത്തവർക്ക് അക്ഷയ വഴി ആധാർ  E-KYC ചെയ്യാം.

PM - Kissan Samman Nidhi E-KYC ചെയ്യുന്നതിനായി https://pmkisan.gov.in/aadharekyc.aspx  എന്ന ലിങ്ക് ഓപ്പൺ ചെയ്യുക. അപ്പോൾ താഴെ കാണുന്നപോലെ കിസാൻ സമ്മാൻ നിധി വെബ്സൈറ്റ് തുറന്നു വരുന്നതാണ്.


അല്ലെങ്കിൽ https://pmkisan.gov.in/ കയറിയിട്ട് ഇതിൽ farmers Corner എന്നതിന് താഴെ eKYC യിൽ ക്ലിക്ക് ചെയ്യുക.


ശേഷം വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്യുക എന്നിട്ടു search ൽ ക്ലിക്ക് ചെയ്യുക. 

തുടർന്ന് ഓപ്പൺ ആയി വരുന്ന കോളത്തിൽ  നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. അതിനു ശേഷം Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ നിങ്ങൾ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് നാല് അക്ക OTP ലഭിക്കുന്നതാണ് ആ നമ്പർ Enter Mobile No. OTP എന്നതിന് താഴെ ടൈപ്പ് ചെയ്യുക.അതിനു ശേഷം Submit OTP എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന Submit For Auth എന്നതിൽ ക്ലിക്ക് ചെയ്യുക. 

അപ്പോൾ  സ്‌ക്രീനിൽ  E-KYC Submit എന്ന് കാണിക്കുന്നതാണ്. നിങ്ങൾ നേരത്തെ റെജിസ്റ്റർ ചെയിതിട്ടുണ്ട് എങ്കിൽ E-KYC is Already Done എന്ന്  കാണിക്കും. 

നിങ്ങൾ റെജിസ്റ്റർ ചെയ്തത് ശരിയായോ  എന്നറിയുന്നതിനായി ഒരിക്കൽ കൂടി ചെയിതു നോക്കാവുന്നതാണ് ശരിയാണെങ്കിൽ E-KYC is Already Done എന്നാണ് കാണിക്കും.

പി എം - കിസാൻ സമ്മാൻ നിധിയിൽ അംഗമായ എല്ലാ കർഷകരും PM - Kissan Samman Nidhi E-KYC നിർബന്ധമായും ചെയ്യണ്ടതാണ്. E-KYC റെജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് ഇനി മുതൽ ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

How to do PM- Kissan Samman E-KYC Online? 

വളരെ പുതിയ വളരെ പഴയ