ചർമ്മ സംരക്ഷണത്തിന്‌ അറിയേണ്ട കാര്യങ്ങൾ

ആര്‍ക്കും ഒന്നിനും സമയമില്ലാത്ത കാലത്തിലൂടെയാണു നാം കടന്നു പോകുന്നത്‌. ജീവിതത്തിലെ പ്രധാ നപ്പെട്ടപലതും മറന്നു പോകുന്നു. ഇക്കൂട്ടത്തില്‍ പ്രധാനപെട്ട ഒന്നാണ്ചര്‍മസംരക്ഷണം. മുഖക്കുരു, കറുത്തപാടുകള്‍, കണ്ണിനു ചുറ്റിലുമുള്ള തടിപ്പ് എന്നിവ ഇല്ലാത്തവരുടെ എണ്ണമാണ്‌ കുറവെന്ന്‌ പറഞ്ഞാലും അദ്ഭുതമില്ല. ഇതൊക്കെ വലിയ കാര്യമാണോ എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ മറ്റേതിലുമെന്ന പോലെ ചര്‍മസംരക്ഷണം പ്രധാനപ്പെട്ടതാണ്‌. ചര്‍മസംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങള്‍ ഇതാ.

വിറ്റാമിന്‍ സി

ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നതില്‍ വിറ്റാമിന്‍ സിക്ക്‌ വലിയ പങ്കുണ്ട്‌. ഒരു നല്ല വിറ്റാമിന്‍ സി സീറം ഉപയോഗിക്കാം. 

സീസണുകള്‍ മാറുന്നത്‌

സീസണുകള്‍ മാറുമ്പോള്‍ അത്‌ നമ്മുടെ ചര്‍മത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ഓരോ സീസണുകള്‍ മാറി വരുമ്പോഴും സ്‌കിന്‍ കെയര്‍ റൂട്ടിനിലും ആ മാറ്റം വരുത്തേണ്ടതാണ്‌. മഞ്ഞുകാലത്ത്‌ ഹൈ ഡ്രേറ്റിങ്‌ പ്രൊഡക്ടുകളും വേനല്‍ക്കാലത്ത്‌ നോണ്‍ സ്റ്റിക്കി പ്രൊഡക്ടുകളുമാണ്‌ ഉപയോഗിക്കണ്ടത്‌.

ചുണ്ടുകളെ മറക്കരുത്‌ 

മുഖ ചര്‍മത്തിന്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ ചുണ്ടുകളെ മറന്ന്‌ കളയരുത്‌. ഒരു മോയിസ്‌ച്യുറൈസിങ്‌ ലിപ്‌ ബാം ഉപയോഗിക്കുന്നത്‌ ചുണ്ടുകള്‍ക്ക്‌ നല്ലതാണ്‌. ഇതോടൊഷം ചുണ്ട്‌ കടിക്കുന്നു സ്വഭാവ മുണ്ടെങ്കില്‍ അതു മാറ്റുകയും വേണം.      

നല്ല ഉറക്കം     

നല്ല ഉറക്കത്തിന്‌ നമ്മുടെ മുഖ സൌന്ദര്യത്തിലും സ്ഥാനമുണ്ട്‌. സ്കിന്‍ കെയര്‍ റൂട്ടിനുകള്‍ ഫലവത്താക മെങ്കില്‍ നല്ല ഉറക്കും കൂടിയെ തീരൂ. മാത്രമല്ല സമാധാനപൂര്‍ണമായ ഉറക്കം കണ്ണിന്‌ ചുറ്റുമുള്ള തടിപ്പും കറുത്ത നിറവും ഇല്ലാതാക്കും. 8 മണിക്കുറെങ്കിലുമുള്ള കൃത്യമായ ഉറക്കം ശരീരത്തിന്‌ അത്യാവശ്യമാണ്‌.         

മുഖം ശ്രദ്ധിക്കാം  

വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട്‌ മുഖത്ത്‌ തൊടാതിരിക്കുക. അതു കൈകളിലുള്ള സൂക്ഷ്മജീവികള്‍ മുഖത്തെത്താനും അണുബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്‌. അതുകൊണ്ട്‌ കൈകള്‍ വൃത്തിയായി സൂക്ഷി ക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമാണ്‌.

വളരെ പുതിയ വളരെ പഴയ