ആക്സിഡന്റ് ആയ വാഹനത്തിന്റെ ജി ഡി എൻട്രി പോലീസ് സ്റ്റേഷനിൽ പോകാതെ എങ്ങനെ എടുക്കാം?

 വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് ലഭിക്കാൻ ചിലപ്പോഴൊക്കെ പൊലീസിന്റെ ജി‍ഡി എൻട്രി ആവശ്യമായി വരാറുണ്ട്. പലപ്പോഴും പൊലീസ് സ്‌റ്റേഷനുകളില്‍ ജനറല്‍ ഡയറി എന്‍ട്രി (ജി.ഡി എന്‍ട്രി)ക്ക് വേണ്ടി കയറിയിറങ്ങേണ്ടി വരാറുണ്ട് പലർക്കും. വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷനില്‍ പോകാതെ ജിഡി(ജനറല്‍ ഡയറി) എന്‍‍ട്രി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. അതെ എങ്ങനെ എന്ന് നമുക്ക് ഇവിടെ നോക്കാം.

കേരള പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്തി ജി ഡി എന്‍‍ട്രി ഡൌണ്‍ലോഡ് ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഈ സൗകര്യം ലഭിക്കാൻ കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. 

Click Here to Install Pol App

പോൽ ആപ്പ് ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും, മൊബൈലില്‍ വരുന്ന ഒ.ടി.പി.യും ആധാര്‍‍ നമ്പറും നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷന്‍‍ നടത്തിയാല്‍ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍‍ക്കും അതു മതിയാകും.

വാഹനങ്ങളുടെ ഇന്‍ഷൂറന്‍‍സിന് GD എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതില്‍ അപേക്ഷകന്റെയും, ആക്‌സിഡന്റ് സംബന്ധമായതുമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയായ ശേഷം നിങ്ങൾക്ക് ജി ഡി എന്‍‍ട്രി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്.

How to take Accident GD Entry Without Going to Kerala Police Station

വളരെ പുതിയ വളരെ പഴയ