ജിപിയും ഗോപികയും ഒന്നാകുന്നു! വിവാഹനിശ്ചയായം കഴിഞ്ഞു

 നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങൾ ജി പി  തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.

ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. 

നിങ്ങളുടെ ഈ സ്നേഹം തന്നെയാണ്  ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ,

 സസ്നേഹം, ഗോവിന്ദ് പത്മസൂര്യ,  ഗോപിക അനിൽ.

For Engagement Photos Click Here

വളരെ പുതിയ വളരെ പഴയ